എന്താണ് മലയാളം ബ്ലോഗ്‌ റീഡര്‍ ?

മലയാളം ബ്ലോഗ്‌ റീഡര്‍ ഗൂഗിള്‍-ന്‍റെ ക്രോം എന്ന വെബ്‌ ബ്രൌസര്‍-നു വേണ്ടിയുള്ള ഒരു എക്സ്റ്റന്‍ഷനാണ്. ബ്ലോഗുകളിലെ ഓരോ ദിവസത്തെയും പോസ്റ്റുകള്‍ വളരെ എളുപ്പത്തില്‍ വെബ്‌ ബ്രൌസര്‍-ന്‍റെ ടൂള്‍ബാര്‍ മുഖേനെ കാണാന്‍ സാധിക്കും എന്നതാണ് ഈ എക്സ്റ്റന്‍ഷന്‍ കൊണ്ടുള്ള ഉപയോഗം. അതായത്‌ നമ്മള്‍ സ്ഥിരമായി വായിക്കുന്ന ബ്ലോഗ്‌കളില്‍ പുതിയ പോസ്റ്റുകള്‍ വന്നിട്ടുണ്ടോ എന്നു ആ ബ്ലോഗുകള്‍ സന്ദര്‍ശിക്കാതെ തന്നെ ഈ എക്സ്റ്റന്‍ഷന്‍ മുഖേനെ അറിയാന്‍ സാദിക്കും.

Malayalam Blog Reader screenshot

മലയാളം ബ്ലോഗ്‌ റീഡര്‍ എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം ?

ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാനായി ഗൂഗിള്‍ ക്രോം ബ്രൌസര്‍-ല്‍ നിന്ന് ഇവിടെ ക്ലിക്ക് ചെയ്യുക. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ 'Extensions, apps, and themes can harm your computer' എന്ന വാര്‍ണിംഗ് മെസ്സേജ് കാണാം. ഗൂഗിള്‍-ന്‍റെ ക്രോം വെബ്‌ സ്റ്റോര്‍ മുഖേനെയല്ലാതെ ഇന്‍സ്റ്റോള്‍ ചെയ്യുന്ന എല്ലാ എക്സ്റ്റന്‍ഷനും ഈ വാര്‍ണിംഗ് മെസ്സേജ് കാണിക്കും. അതുകൊണ്ട് തന്നെ ഇതിനര്‍ത്ഥം മലയാളം ബ്ലോഗ്‌ റീഡര്‍ എന്ന ഈ എക്സ്റ്റന്‍ഷന്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍-നെ ഹാനികരമായി ബാധിക്കും എന്നതല്ല. വാര്‍ണിംഗ് മെസ്സേജ്-ല്‍ 'Contine' ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം വരുന്ന ഡയലോഗ് ബോക്സ്‌-ല്‍ 'Add' ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റോള്‍ ആകും.

എങ്ങനെയാണ് ബ്ലോഗുകള്‍ ഈ എക്സ്റ്റന്‍ഷന്‍-ല്‍ ചേര്‍ക്കുന്നത് ?

ഈ എക്സ്റ്റന്‍ഷന്‍-ല്‍ പുതിയ ബ്ലോഗ്‌കള്‍ ചേര്‍ക്കാനായി ക്രോം ടൂള്‍ബാറിലെ മലയാളം ബ്ലോഗ്‌ റീഡര്‍ ഐക്കണ്‍-ല്‍ റൈറ്റ് ക്ലിക്ക് ചെയ്തു 'Options' സെലക്ട്‌ ചെയ്യുക. അപ്പോള്‍ വരുന്ന പേജ് മുഖേനെ നമ്മുടെ ഇഷ്ടാനുസരണം പുതിയ ബ്ലോഗ്കള്‍ ചേര്‍ക്കാനും, എടുത്തു കളയാനുമൊക്കെ സാധിക്കും.

Malayalam Blog Reader - Options page screenshot
മലയാളം ബ്ലോഗ്‌ റീഡര്‍ എന്ന ഈ ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷന്‍ നിര്‍മിച്ച വ്യക്തിയുടെ പേരു സുഹൈബ് ഖാന്‍ എന്നാകുന്നു. ഈ എക്സ്റ്റന്‍ഷന്‍-നെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അതുപോലെ തന്നെ എന്തേലും കുഴപ്പങ്ങള്‍ ഉണ്ടേല്‍ അതും എനിക്കെഴുതുക.
പേര് :
ഇമെയില്‍ :
മെസ്സേജ് :
Loading...